നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിച്ചു. ദിലീപിനെതിരായ തുടരന്വേഷണ ഹര്‍ജി വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം.

ദിലീപിനെതിരായ തുടരന്വേഷണ ഹര്‍ജി വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്ന് ദിലീപ് ആരോപിക്കുന്നു.

ബൈജു പൗലോസിന്‍റെ ഫോൺ കോൾ ,വാട്സ് ആപ്പ് കോൾ ഡീറ്റെയിൽസ് എന്നിവ പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, എന്നാല്‍ അന്വേഷണം ബൈജു പൗലോസിനെ ഏല്‍പ്പിക്കരുതെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടാമത്തെ പ്രോസിക്യൂട്ടറെ രാജിവപ്പിച്ചതും വിസ്താരം അനാവശ്യമായി നീട്ടാനാണ്. 202 പേരുളള സാക്ഷിപ്പട്ടികയില്‍ 201 പേരുടെയും വിസ്താരം പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ഘട്ടത്തില്‍ തനിക്കെതിരെ പരാതി വന്നത് ഗൂഢാലോചനയാണെന്നും ദിലീപ് ആരോപിക്കുന്നു.

കേശു ഈ വീടിന്‍റെ നാഥൻ എന്ന തന്‍റെ സിനിമയെ തകർക്കാൻ ആണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഡിജിപിക്ക് പുറമേ, ലോ ആൻറ് ഓർഡർ ADGP, ക്രൈംബ്രാഞ്ച് മേധാവി ,ഇൻ്റലിജൻസ് മേധാവി, വിജിലൻസ് ഡയറക്ടർ എന്നിവർക്കാണ് ദീലീപ് പരാതി നൽകിയിയിട്ടുണ്ട്. പരാതി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത് അന്വേഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here