‘സമസ്തയെ ഹൈജാക്ക് ചെയ്യാൻ നോക്കുന്നു, പിണറായിക്ക് ലീഗ് സർട്ടിഫിക്കറ്റ് വേണ്ട’; മന്ത്രി അബ്ദുറഹ്മാന്‍

കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയത്തിന്‍റെ പേരിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന് അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്‍റെ ഭാഗമായുള്ളതാണെന്ന് മന്ത്രി ചൂണ്ടികാട്ടി. സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവെന്നും ഇത് സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ടെന്നും അബ്ദുറഹ്മാന്‍ വിശദീകരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News