രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ആണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഒമൈക്രോണ്‍ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവ് ആണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാദം.

ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. രോഗം വ്യാപിക്കുന്ന പശ്ചാതലത്തില്‍ മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണം വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണത്തെയും ബാധിക്കുന്നുണ്ട്.

അതെ സമയം രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. വാക്‌സിന്‍ വിതരണം ആരംഭിച്ച ആദ്യ ദിനം 40 ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയതയായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here