കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം; ബഹുജനകൂട്ടായ്മ ഇന്ന്

കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെ നടക്കും. സംസ്ഥാനത്തെ 2273 കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, കല, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പങ്കാളികളാകും.

തലശേരിയില്‍ മുസ്ലിം ആരാധനാലയം സംരക്ഷിക്കുന്നതിനിടയില്‍ ആര്‍എസ്എസുകാര്‍ കൊന്ന യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വദിനമാണ് ചൊവ്വാഴ്ച.

കേരളീയ സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനും നാടിനെ വര്‍ഗീയ കലാപത്തിലേക്ക് തള്ളിവിടാനും ആര്‍എസ്എസും എസ്ഡിപിഐയും മത്സരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ അണിനിരത്തി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് പതിനായിരങ്ങള്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here