സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍; അനുവദിച്ച തുകയുടെ 17% മാത്രമേ ചിലവഴിക്കാവൂ

സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ഉള്ള തുകയിലാണ് കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയുടെ 17% മാത്രമേ ചിലവഴിക്കാവൂ എന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം.

23000 കോടിയിലേറെ രൂപയാണ് കേന്ദ്ര സര്ക്കാര് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിലേക്ക് വിലയിരുത്തിയത്. മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്‍ പ്രചാരണം ഈ പ്രഖ്യാപനത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ മഹാമാരിയെ പ്രതിരോധിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ ചുമത്തുകയാണ് കേന്ദ്ര സര്ക്കാര് ചെയ്യുന്നത്.

അനുവദിച്ച തുകയുടെ 17% മാത്രമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി ഉള്ളൂ. ഐസിയു, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഈ തുകയില്‍ നിന്ന് വേണം സംസ്ഥാനങ്ങള്‍ക്ക് ഒരുക്കാന്‍.

എന്നാല്‍ രാജ്യത്തെ രോഗ വ്യാപന തോത് നിലവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തുക ഒട്ടും പര്യാപ്തമല്ല. മൂന്നാം തരംഗം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ മുപ്പതിനായിരത്തിന് മുകളിലും ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷവും ആണ്. ഒമൈക്രോണ്‍ ഉയര്‍ത്തുന്ന ആശങ്ക വേറെ. നിര്‍ണായക സമയത്ത് മതിയായ തുക ഫണ്ടില്‍ നിന്ന് വകയിരുത്താതത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel