സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനം; പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച തുടരും

കുമളിയില്‍ നടന്നുവരുന്ന സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച തുടരും. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ് ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്നലെ പൊതുചര്‍ച്ചയിലേയ്ക്ക് കടന്നിരുന്നു.

വിവിധ ഏരിയകളില്‍ നിന്നുള്ള 8 പ്രതിനിധികളാണ് ആദ്യ ദിനം പൊതുചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്ന് പൊതുചര്‍ച്ച പൂര്‍ത്തിയാക്കി മറുപടിയിലേക്ക് കടക്കും. നാളെ ഉച്ചയോടെ പുതിയ ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നടക്കും.

നാളെ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളന നടപടികള്‍ പൂര്‍ത്തിയാകും. സമാപന പൊതുസമ്മേളനം പി ബി അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News