പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍; സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചിടും

പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍. സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചിടും.

മഹാരാഷ്ട്രയില്‍ 12,160 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 8,086 കേസുകള്‍ മുംബൈയില്‍ നിന്നാണ് രേഖപ്പെടുത്തിയത്. നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തൊണ്ണൂറു ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയാണെന്നാണ് ഔദ്യോദിക ഡേറ്റയില്‍ കാണിക്കുന്നത്.

പ്രതിദിന കേസുകള്‍ 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ബി എം സി കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചാഹല്‍ പറഞ്ഞു.

മുംബൈയില്‍ കൊവിഡ് മൂന്നാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ജനുവരി 31 വരെ വീണ്ടും അടച്ചിടാന്‍ തീരുമാനിച്ചു. അതെ സമയം 15-18 വയസ് പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് മുംബൈയില്‍ ആരംഭിച്ചു

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നഗരത്തിലെ സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചിടാന്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. എന്നിരുന്നാലും പത്ത് പന്ത്രണ്ട് ക്ലാസ്സുകാര്‍ക്ക്ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും. പൊതുപരീക്ഷക്ക് തയ്യാറെടുക്കുന്നതിനാലാണ് ഈ ക്ലാസുകള്‍ തുടരുന്നത്. എന്നാല്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളും പതിനൊന്നാം ക്ലാസും വീണ്ടും ഓണ്‍ലൈനിലാകും . ക്രിസ്തുമസ്‌ അവധി കഴിഞ്ഞു സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് ബി എം സി യുടെ പ്രഖ്യാപനം.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 50 പുതിയ ഒമൈക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 510 ആയി ഉയര്‍ന്നു. ഇതില്‍ 327 കേസുകളും മുംബൈയില്‍ നിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാമിനും ഭാര്യക്കും നിര്‍മ്മാതാവ് ഏക്താ കപൂറിനും കോവിഡ് സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News