വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു

പാലക്കാട് വാളയാറിൽ വിജിലൻസ് റെയ്ഡ്. വാളയാർ RTO ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ 67,000 രൂപ കൈക്കൂലിപ്പണം പിടിച്ചെടുത്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശ. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക.

പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel