കുതിരാന്‍ രണ്ടാം തുരങ്കം പണി അവസാനഘട്ടത്തില്‍

കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ പണികള്‍ അവസാനഘട്ടത്തില്‍. കവാടങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. തുരങ്കത്തിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിനായി പഴയ റോഡിന്റെ ഏതാനുംഭാഗങ്ങള്‍ പൊളിച്ചുതുടങ്ങി.

ഇനി മുതല്‍ കുതിരാന്‍ ക്ഷേത്രത്തിന്റെ മുന്നിലൂടെ വാഹനങ്ങള്‍ കടത്തിവിടാനാവില്ല. വഴക്കുംപാറ സെന്ററില്‍ നിന്നും തുരങ്കത്തിലേക്ക് നേരിട്ടാണ് പാത നിര്‍മിക്കുന്നത്.

ഗതാഗതക്കുരുക്ക് വരുമ്പോള്‍ പഴയ റോഡുവഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here