ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദത്തിന് സ്ഥിരീകരണം; 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് പുതിയ വകഭേദം

ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദത്തിന് സ്ഥിരീകരണം. കാമറൂണില്‍ നിന്ന് പടര്‍ന്ന പുതിയ വകഭേദം ദക്ഷിണ ഫ്രാന്‍സിലെ 12 കൊവിഡ് രോഗികളില്‍ കണ്ടെത്തി. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് പുതിയ വകഭേദം.

B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചതാണ് പുതിയ കൊവിഡ് വകഭേദം.

കൊവിഡ് വ്യാപനത്തില്‍ പുതിയ ആശങ്കയായി നിലനില്‍ക്കുന്ന വകഭേദത്തിന്റെ സ്വഭാവം വ്യക്തമായിട്ടില്ല. എങ്കിലും മനുഷ്യരുടെ പ്രതിരോധശേഷി നഷ്ടപ്പെടുത്താന്‍ പുതിയ വകഭേദത്തിന് കഴിയുമെന്നാണ് പുറത്തുവരുന്ന സൂചന. പരീക്ഷണവും ഗവേഷണവും തുടരുമ്പോള്‍ പുതിയ വകഭേദം മരണസംഖ്യ ഉയര്‍ത്തുമോ അതോ അതിവേഗവ്യാപനത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ലോകം.

കാമറൂണില്‍ പോയി തിരിച്ചെത്തിയ വ്യക്തിയാണ് ഇന്‍ഡക്‌സ് രോഗിയായി കണ്ടെത്തിയിട്ടുള്ളത്. പിന്നീട് ഇയാളുടെ പ്രദേശത്ത് ജീവിക്കുന്ന മറ്റ് രോഗികളില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദത്തിന് സ്ഥിരീകരണമുണ്ടായത്.

ഇഹു മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണ സ്ഥാനപനത്തിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. അതുകൊണ്ട് ഇഹു എന്നാണ് പുതിയ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രസമൂഹത്തിന്റെയും ലോകാരോഗ്യസംഘടനയുടെയും അഗീകാരം ലഭ്യമാകുന്നത് വരെ പുതിയ വകഭേദം ഇഹു എന്ന പേരില്‍ അറിയപ്പെടും.

ആഫ്രിക്കയില്‍ നിന്ന് പുതിയ മ്യൂട്ടേറ്റഡ് വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വാക്‌സിന്‍ വിതരണത്തിലെ അഭാവം കൂടി ചര്‍ച്ചയാകുകയാണ്. ഒപ്പം, വാക്‌സിന്‍ ന്യൂട്രാലിറ്റി അട്ടിമറിക്കുന്നതില്‍ മരുന്നുനിര്‍മാണ കുത്തകകളുടെ ഇടപെടലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here