കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ല: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുമളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ബിജെപിയെ തോല്‍പിക്കലാണ് പ്രധാനം. പ്രാദേശിക കക്ഷികള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകരമാവില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അനുകൂല പ്രസംഗം എല്‍ഡിഎഫിന് ഗുണകരമാവില്ല.

രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ബിജെപി ഇതര പര്‍ടികളാണ് ശക്തം. അതില്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ഉള്ളത്. ബാക്കിയിടങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര പ്രാദേശിക പാര്‍ടികളാണ് ശക്തം. ഈ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ടികളെ മാറ്റി നിര്‍ത്തി ദേശീയ ബദല്‍ പ്രായോഗികമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here