കെ റെയില്‍ എതിര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിന്റെ വികസനം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാല്‍ അതിന് വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ തോതില്‍ ആഘാതമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതി. പരിസ്ഥിതിക്ക് ദോഷം വരുമെന്ന് ചിലര്‍ നേരത്തെ പ്രഖ്യാപിക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടി പദ്ധതി കടന്ന് പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News