പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു;ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍.

പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു.

പഞ്ചാബിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി;ഇന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് അനുസരിച്ച്, സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയും ചെയ്യും.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഉണ്ടായിരിക്കും. ബാറുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, സ്പാകള്‍, മ്യൂസിയങ്ങള്‍, മൃഗശാലകള്‍ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. അതേസമയം ഇവിടെയുള്ള എല്ലാ സ്റ്റാഫ് അംഗങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍.

തിങ്ങിനിറഞ്ഞ റാലികളും രാഷ്ട്രീയ യോഗങ്ങളും ആണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിൽ കണ്ടത്ഇ.ഇതിനിടയിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഇതുവരെ റാലികൾക്ക് നിയന്ത്രണമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News