കൊവിഡ് മൂന്നാം തരംഗ ഭീതിയിൽ രാജ്യം; രോഗബാധിതർ ഉയരുന്നു

കൊവിഡ് കേസുകൾ ഗണ്യമായി വർധിച്ചതോടെ മൂന്നാം തരംഗ ഭീതിയിൽ രാജ്യം. 24 മണിക്കൂറിനിടെ 37,379 പേർക്ക് രോഗവും 124 മരണവും സ്ഥിരീകരിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ നാൽപതിനായിരത്തിന് അടുത്തെത്തിയത്. 24 മണിക്കൂറിനിടെ37,379 പേർക്ക് രോഗം സ്ഥിരികരിച്ചപ്പോൾ 124 മരണവും റിപ്പോർട്ട് ചെയ്തു നിലവിൽ 1,71,380 പേരാണ് ചികിത്സയിലുള്ളത്. രോഗവ്യാപന തോത് 3.24ശതമാനമായി ഉയർന്നു. കൊവിഡ് കേസുകൾക്ക് ഒപ്പം ഒമൈക്രോൺ കേസുകളിലും വർധന ഉണ്ടാവുന്നുണ്ട്. 1892ലധികം പേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും , ദില്ലിയിലുമാണ് കൂടുതൽ കേസുകൾ. അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ , കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, ബിജെപി MP മനോജ് തിവാരി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം, രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. പഞ്ചാബിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സർക്കാർ ജനുവരി 15 വരെ രാത്രികാല കർഫ്യു ഏർപ്പെടുത്തി .രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ . ബസുകളിലും, റെസ്റ്റോറന്റുകളിക്കും 50 ശതമാനം ആളുകൾക്കേ പ്രവേശനമുളളു.രണ്ട് ഡോസ് വാക്സിനും എടുക്കാത്ത സർക്കാർ, സ്വാകാര്യ സ്ഥാപന ജീവനക്കരെ ജോലിയിൽ പ്രവേശിപ്പിക്കില്ലെന്നും പഞ്ചാബ് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here