തോട്ടം തൊഴിലാളികൾക്കായി ഭവനപദ്ധതി നടപ്പാക്കണം; സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം

തോട്ടം തൊഴിലാളികൾക്കായി ഭവനപദ്ധതി നടപ്പാക്കണമെന്ന് സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനം. തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നാളെ നടക്കും .

ഭൂരഹിതരും ഭവന രഹിതരുമായ തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം മേഖലയിലെ തൊഴിലാളി ലയങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം. നിലവിലുള്ള ഒറ്റമുറി ലയങ്ങൾക്ക് പകരം രണ്ട് കിടപ്പ്മുറികൾ എങ്കിലുമുള്ള വീടുകൾ നിർമ്മിച്ച് നൽകണം. തോട്ടം ഉടമകൾ വിട്ടു നൽകുന്ന ഭൂമിയിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പുരോഗതി ഉണ്ടായില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിഷയം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ അക്രമം അവസാനിപ്പിക്കണം, ഇടുക്കി ജില്ലയിലെ ഭൂമി പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള രണ്ട് പ്രമേയങ്ങൾ സമ്മേളനം നേരത്തെ അംഗീകരിച്ചിരുന്നു .

ഇതിനിടെ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച പൂർത്തിയായി പുതിയ ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നാളെ നടക്കും . സമാപന സമ്മേളനം കുമളി അഭിമന്യു നഗറിൽ വൈകിട്ട് സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News