കണ്ണൂർ സർവ്വകലാശാല വിസി നിയമനം; ഗവര്‍ണറെ ചോദ്യമുനയില്‍ നിര്‍ത്തി ലോകായുക്ത

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഗവര്‍ണരെ ചോദ്യമുനയില്‍ നിര്‍ത്തി ലോകായുക്ത പരാമര്‍ശം.ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ കത്ത് നിയമവിരുദ്ധമാണെങ്കിൽ ആ കത്തിൽ ചാൻസിലറായ ഗവർണർ ഒപ്പിട്ടത് എന്തിനാണെന്ന് ലോകായുക്ത. നിയമലംഘനം ആര് നടത്തി എന്ന് പരാതിയില്‍ നിന്ന് മനസിലാകുന്നില്ലെന്നും ലോകയുക്ത വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ മന്ത്രി അ‍ഴിമതി നടത്തി എന്നാരോപിച്ച് ലോകയുക്തയെ സമീപിച്ച യുഡിഎഫ് ഘടകകക്ഷി നേതാവ് പായിച്ചിറ നവാസിന്‍റെ പരാതി പരിഗണിക്കുന്നതിനിയിലാണ് , ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വാക്കാല്‍ ചില നിര്‍ണ്ണായക പരാമാര്‍ശങ്ങള്‍ നടത്തിയത്. പ്രായപരിധി ലംഘിച്ച് നിയമനം നടത്തിയെങ്കില്‍ ആ നിയമനത്തില്‍ ഒപ്പിട്ട ഗവര്‍ണര്‍ക്കെതിരെ അല്ലേ പരാതിയ നല്‍കേണ്ടത് എന്ന് ലോകയുക്ത പരാമര്‍ശം നടത്തി.

നിയമലംഘനം ആര് നടത്തി എന്ന് പരാതിയില്‍ നിന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ ലോകയുക്ത മന്ത്രി കത്തെ‍ഴുതിയത് വിസിക്ക് നേട്ടമോ കോട്ടമോ എന്ന് സൂചിപ്പിക്കുന്നില്ലോ പരാതിക്കാരനോട് ചോദ്യമുന്നയിച്ചു. ഹൈക്കോടതി തീര്‍പ്പാക്കിയ കേസല്ലേ ഇതെന്ന് ഹര്‍ജിക്കാരാനോട് ആവര്‍ത്തിച്ച് ചോദിച്ചു. പരാതിക്കാരനായ പായിച്ചിറ നവാസ് താന്‍ യുഡിഎഫ് ഘടകകക്ഷിയുടെ നേതാവ് ആണെന്ന് കോടതിയില്‍ പറഞപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകനാണെങ്കില്‍ അതിന്‍റെ രേഖ പാര്‍ട്ടിയില്‍ നിന്ന് ഹാജരാക്കാന്‍ ഉത്തരവിട്ടു. വ്യക്തതയില്ലാത്ത പരാതിയായിട്ടും തങ്ങള്‍ ഇപ്പോള്‍ ഇത് തളളുന്നില്ലെന്ന് പറഞ്ഞ ലോകയുക്ത 25 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചാന്‍സിലര്‍ , പ്രോ ചാന്‍സിലര്‍, എന്നീവരുടെ അധികാരമെന്തെന്ന സര്‍വ്വകലാശാല സ്റ്റാട്ട്യൂട്ട് ആക്ടും ഹാജരാക്കന്‍ പരാതിക്കാനോട് ആവശ്യപ്പെട്ടു. ലോകായുക്ത സിറിയക് ജോസഫും, ഉപലോകായുക്ത ഹാറൂൺ അൽ റഷീദുമാണ് കേസിൽ വാദം കേട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News