‘കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന സർക്കാർ നിലപാട് പ്രതീക്ഷ നൽകുന്നത്’,ആശങ്ക അകറ്റാൻ ധവളപത്രം ഇറക്കണം ;കെ ജയകുമാർ

കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന സർക്കാർ നിലപാട് പ്രതീക്ഷ നൽക്കുന്നതാണെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ എ എസ്. പദ്ധതിയെ എതിർക്കുന്നവർ ഭാവി കേരളത്തെ കുറിച്ച് ചിന്തിക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കെ റെയിൽ പദ്ധതി നാടിന്‍റെ ആവശ്യമാണ് എന്ന വികാരമാണ് ജനസമക്ഷം സി‍ൽവർ ലൈൻ എന്ന പരിപാടിയിൽ ഉയർന്ന് വന്നത്. പദ്ധതിയെ കുറിച്ചുള്ള ആശങ്ക അകറ്റാൻ ധവളപത്രം ഇറക്കണമെന്ന് കെ.ജയകുമാർ ആവശ്യപ്പെട്ടു. പദ്ധതിയെ സ്വാഗതം ചെയ്ത മതമേലധ്യക്ഷൻമാർ നഷ്ടപരിഹാരം, ഭൂമി ഏറ്റെടുക്കൽ, ആരാധനാലയങ്ങൾ പൊളിക്കേണ്ടി വരുന്നതിലെ ആശങ്കയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ ആശങ്കപ്പെടേണ്ടതില്ല എന്ന ഉറപ്പ് സർക്കാരും നൽകി.

സിൽവർ ലൈൻ പദ്ധയിലുള്ള ആശങ്ക അകറ്റുക എന്നതായിരുന്നു ജനസമക്ഷം സി‍ൽവർ ലൈൻ പരിപാടിയുടെ ലക്ഷ്യം. എന്നാൽ എത്തിയ പൗരപ്രമുഖർ എല്ലാം പദ്ധതിയെ പിന്തുണച്ചു. നിർണായകമായ ചില നിർദേശങ്ങളും അവർ മുന്നോട്ട് വച്ചു. പദ്ധതി കേരളത്തിന് അനിവാര്യമാണ്. എന്നാൽ ഉയർന്നുവരുന്ന ആശങ്കകൾ അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കെ റെയിൽ കമ്പനിക്ക് സാധിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു. ധവളപത്രം ഇറക്കിയാൽ നന്നാകും. എല്ലാ ആശങ്കകളും പരിഹരിക്കാം. നാളത്തെ കേരളത്തിന് പദ്ധതി കൊണ്ട് ഉണ്ടാകുന്ന നേട്ടവും വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതമേലധ്യക്ഷൻമാരും സിൽവർലൈൻ പദ്ധതിയെ സ്വാഗതം ചെയ്തു. ഒപ്പം തങ്ങൾക്കുള്ള ആശങ്കയും അവർ മുഖ്യമന്ത്രിക്ക് മുന്നിൽ വ്യക്തമാക്കി. എല്ലാ ആശങ്കകളും പരിഹരിച്ചാകും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുകയെന്ന് കെ റെയിൽ എം.ഡി വി അജിത്കുമാർ മറുപടിയും നൽകി.

അതേസമയം, സിൽവർ ലൈൻ യാഥാർത്ഥ്യമാകുന്നതോടെ റോഡുകളിലെ അപകടങ്ങൾ വലിയ തോതിൽ കുറയുമെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസടക്കം നിരവധി പേർ അഭിപ്രായപ്പെട്ടു.പരിപാടിയിൽ വ്യാപാരി വ്യവസായി സമിതി, ചേമ്പർ ഒാഫ് കോമേ‍ഴ്സ്, ആരോഗ്യ മേഖല എന്നിവിടങ്ങളിലെ പ്രമുഖർ അടക്കം പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News