മൊഫിയ പർവീൺ ആത്മഹത്യാ കേസ്; മുഹമ്മദ് സുഹൈലിൻ്റെ ജാമ്യാപേക്ഷ തള്ളി

ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയും ഭർത്താവുമായ മുഹമ്മദ് സുഹൈലിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മാതാപിതാക്കളായ യൂസഫ്, റുക്കിയ എന്നിവർക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.

കേസ് ഡയറി പരിശോധിച്ചതിൽ നിന്നും പ്രതിയുടെ പ്രവൃത്തി അതിക്രൂരമാണന്ന് കോടതി വിലയിരുത്തി. സ്ത്രീധനത്തിൻ്റെ പേരിൽ,തുടർച്ചയായ ശാരീരിക മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കേസിൽ കക്ഷി ചേർന്ന മൊഫിയയുടെ പിതാവ് കോടതിയെ ബോധിപ്പിച്ചിരുന്നു.

ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണത്തിൽ ഇടപെടരുത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് മാതാപിതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ
തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News