ഒമാനില്‍ ഇന്ന് 200 കടന്ന് കൊവിഡ് രോഗികള്‍; ജാഗ്രതാനിർദേശം

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 232 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 27 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 306240 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 30,0559 പേര്‍ രോഗമുക്തരാവുകയും 4117 പേര്‍ മരണപ്പെടുകയും ചെയ്തു. 98.1 ശതമാനമാണ് നിലവില രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 15 പേരും ഐ.സി.യുവില്‍ മൂന്നു പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ എല്ലാവരും രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണണമെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here