ഒമാനില്‍ കനത്ത മഴ; വാദികള്‍ നിറഞ്ഞൊഴുകി, ഗതാഗതം തടസ്സപ്പെട്ടു

ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ അതിശക്തമായ മഴ തുടരുന്നു.വാദികൾ നിറഞ്ഞൊഴുകി.റോഡുകളിൽ വെള്ളം കയറി വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.

ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് പേമാരി കോരി ചൊരിഞ്ഞത്.

വെള്ളം കയറിയതിനെ തുടർന്ന് പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിലെ വാക്സിനേഷൻ ക്യാമ്പ് താൽകാലികമായി നിർത്തിവെച്ചു.
അൽഗൂബ്രയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ അഞ്ചിലധികം ആളുകളെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചു.

റോഡുകളിൽ വലിയ കല്ലുകളടക്കമുള്ളവ അടിഞ്ഞ് കൂടിയതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വാദികൾ മുറിച്ച് കടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ റോയൽ ഒമാൻ പൊലീസിനെയും സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയേയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News