രോഹിത് സ്ലിം ആകുമോ..?? തടികുറയ്ക്കലിന് പിന്നിലെ ലക്ഷ്യം ഇതാണ്

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം സ്ഥിരം ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചത് കഴിഞ്ഞ മാസമാണ്. എന്നാൽ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടശേഷമുള്ള ആദ്യ പരമ്പര തന്നെ രോഹിത്തിന് നഷ്ടമായി. ഹാംസ്ട്രിങ് ഇഞ്ച്വറിയെത്തുടർന്നാണ് രോഹിത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകൾ നഷ്ടമാകുന്നത്.

ഇപ്പോഴിതാ ശാരീരികക്ഷമത വീണ്ടെടുക്കാനായി ബെം​ഗളുരുവിലെ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിത്തിപ്പോഴുള്ളത്. ഇൻസൈഡ് സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം ശരീരഭാരം കുറയ്ക്കാനുള്ള തീവ്ര പരിശീലനത്തിലാണ് രോഹിത്ത്. കാൽമുട്ടിനും ഹാംസ്ട്രിങ്ങിനും അധികം സമ്മർദം ഏൽക്കാതിരിക്കാനായി ശരീരഭാരം കുറയ്ക്കണമെന്ന് എൻസിഎയിലെ ഫിറ്റ്നസ് വിദ​ഗ്ധർ രോഹിത്തിനോട് നിർദേശിച്ചെന്നും ഇത് ഇന്ത്യൻ ക്യാപ്റ്റൻ അതേപടി അനുസരിക്കുകയാണെന്നുമാണ് വാർത്തകൾ.

റിപ്പോർട്ട് പ്രകാരം അഞ്ചോ ആറോ കിലോയോളം ശരീരഭാരം കുറയ്ക്കാനാണ് രോഹിത്തിന്റെ നീക്കം. കഴിഞ്ഞ കുറച്ചുകാലമായി രോഹിത്തിന്റെ കാൽമുട്ടിനും ഹാംസ്ട്രിങ്ങിനും ഇടയ്ക്കിടെ പരുക്കേറ്റിരുന്നു. നേരത്തെ ഐപിഎല്ലിലേയും, ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലേയും ചില മത്സരങ്ങൾ രോഹിത്തിന് ഇക്കാരണത്താൽ നഷ്ടമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News