ഒടുവിൽ ദാ ആ ‘കള്ളൻ ഡിസൂസ’ എത്തുന്നു:കള്ളനായി സൗബിൻ

ഒടുവിൽ ദാ ആ ‘കള്ളൻ ഡിസൂസ’ എത്തുന്നു:കള്ളനായി സൗബിൻ

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കള്ളന്‍ ഡിസൂസയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചാര്‍ളിയിലെ ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ കള്ളന്‍ ഡിസൂസ. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന്‍ ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം റിലീസിനൊരുങ്ങുന്നത്.മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ചിത്രം 27ന് തീയേറ്ററുകളിലെത്തും.

ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ്പ്ര ധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News