കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത അനിവാര്യം; മന്ത്രി കെ.രാജന്‍

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരന്ത നിവാരണ സാക്ഷരത ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി നടത്തപ്പെടുന്ന ജൈവ-പരിസ്ഥിതി അധിഷ്ഠിത ദുരന്ത ലഘൂകരണ ശില്‍പശാലയുടെ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതി ക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും അതു വഴിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കുന്നതിന് നമുക്ക് കഴിയും. അതു പോലെ തന്നെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശാസ്ത്രിയമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ആവശ്യം ദുരന്ത സാധ്യതകളെ കുറിച്ചും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള അറിവ് ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിസൗഹാര്‍ദപരവും ജൈവ സമ്പത്ത് സംരക്ഷിക്കുന്ന തരത്തിലുമാകുന്നത് തുടര്‍ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളുടെ ലഘൂകരണത്തിനു വഴിയൊരുക്കുന്നു.

വര്‍ധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കും, പരിസ്ഥിതിക്കും ഇണങ്ങുന്ന പദ്ധതികള്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളില്‍ ഉള്‍ച്ചേര്‍ക്കുന്നതിനു ബോധപൂര്‍വ്വമായ ഇടപെടല്‍ ആവശ്യമായതിനാല്‍ സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ചുമതലകളുള്ള മുഴുവന്‍ വകുപ്പുകള്‍ക്കും ബോധവല്‍ക്കരണവും പരിശീലനവും എന്ന ലക്ഷ്യം മുന്‍ – നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകള്‍ക്കായി പ്രസ്തുത പരിശീലനം സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ വിജയിച്ചതും കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കാവുന്നതുമായ മാതൃകകള്‍ പരിചയപ്പെടുത്തുകയും പദ്ധതിയാസൂത്രണത്തില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താന്‍ വേണ്ട ഇടപെടലുകള്‍ ചര്‍ച്ച ചെയ്യാനും വിഭാവനം ചെയ്യാനും ഉതകുന്ന രീതിയിലാണ് ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News