ഖത്തറിൽ ലീഗൽ സ്റ്റാറ്റസ് ഒത്തുതീർപ്പ്: മാർച്ച് 30 വരെ നീട്ടി

ഖത്തറിൽ പ്രവാസികളുടെ ലീഗൽ സ്റ്റാറ്റസ് നേരെയാക്കാനുള്ള ഇളവ് കാലാവധി 2022 മാർച്ച് 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം.എന്‍ട്രി, എക്സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചും,
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി
തങ്ങുന്ന പ്രവാസികള്‍ക്ക് നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള ഗ്രേസ് പിരീഡ് ആണ് ആഭ്യന്തര മന്ത്രാലയം നീട്ടി നൽകിയത്.

2021 ഡിസംബർ 31 വരെ നൽകിയ സമയ പരിധിയില്‍ പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് ഇളവുകൾ ലഭിച്ചത്.
ഈ കാലയളവില്‍ രാജ്യത്തെ കമ്പനികള്‍ക്കും പ്രവാസികള്‍ക്കും പിഴ തുകയുടെ 50 ശതമാനം ഇളവ് ആണ് അഭ്യന്തര മന്ത്രാലയം നൽകിയിരുന്നത്.

നിലവിൽ ഖത്തറിലെ റസിഡന്‍സി വിസ, തൊഴില്‍ വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയിലെ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവർക്ക് അവരുടെ നിയമപരമായ സ്റ്റാറ്റസുകൾ ശരിയാക്കാനും, മറ്റ് നിയമനടപടികള്‍ ഒഴിവാക്കാനും സാധ്യമാകും.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവർ മന്ത്രാലയം നൽകുന്ന ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News