ആലപ്പുഴ ഇരട്ട കൊലപാതകം: പ്രക്ഷോഭത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ജാഗ്രതയോടെ പൊലീസ്

ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പേരിൽ ആർഎസ്എസും എസ്‌ഡിപിഐയും തമ്മിൽ പ്രക്ഷോഭ സാധ്യയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

പ്രശ്ന സാധ്യയുള്ള പ്രദേശങ്ങളുടെ പട്ടികയും ഇന്റലിജൻസ് കൈമാറിയിട്ടുണ്ട്. അവിടങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും.

ആലപ്പുഴയിൽ എസ്‌ഡിപിഐ നേതാവ് ഷാനും ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടിരുന്നു. ഇരു സംഘങ്ങളും മണിക്കൂറുകളുടെ വ്യത്യാസത്തിന് പരസ്പരം കൊല നടത്തുകയായിരുന്നു.

രണ്ട് കേസുകളിലായി കൊല നേരിട്ട് നടത്തിയർ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം നേതാക്കളിലേക്ക് നീളുകയാണ്. അതോടെയാണ് ഇരുപാർട്ടികളും പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. ഇത് വർഗീയ കലാപത്തിനടക്കം കാരണമാകുമെന്ന മുന്നറിയിപ്പാണ് ഇന്റലിജൻസ് നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News