കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പി‍ഴുതെറിയുമെന്ന് കെ സുധാകരന്‍

കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പി‍ഴുതെറിയും എന്ന ആഹ്വാനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ മുഖ്യമന്ത്രി ആയിരിക്കും ഉത്തരവാദിയെന്നും സുധാകരന്‍ പറഞ്ഞു.

5ശതമാനം കമ്മീഷന്‍ തുക കൈപ്പറ്റാനാണ് പിണറായി പദ്ധതിയുമായി നടക്കുന്നതെന്നും കെ സുധാകരന്‍. പദ്ധതിക്ക് വേണ്ടി 8 മീറ്റര്‍ ഉയരത്തില്‍ മതില്‍ കെട്ടി അതിനുളളില്‍ റെയില്‍വേ പാളം ഇടുന്നതെന്തിനെന്നും സുധാകരന്‍റെ വിചിത്ര ചോദ്യം. പദ്ധതി വന്നാല്‍ വെളളം ഒ‍ഴുകില്ലെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

രാഷ്ടീയ കാര്യസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ സുധാകരന്‍ കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

പദ്ധതി നടത്തി അഞ്ച് ശതമാനം കൈകൂലി കൈപ്പറ്റാനാണ് പിണറായിയുടെ നീക്കം. ഇത് അനുവദിക്കില്ല. മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസമാനമായ നീക്കത്തോടെ പ്രതിപക്ഷം നില്‍ക്കും. പദ്ധതിക്ക് വേണ്ടി 8 മീറ്റര്‍ ഉയരത്തില്‍ മതില്‍ കെട്ടി അതിനുളളില്‍ റെയില്‍വേ പാളം ഇടുന്നതെന്തിനെന്നും സുധാകരന്‍ വിചിത്ര ചോദ്യം ഉന്നയിച്ചു.

പൗരപ്രമുഖര്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചല്ലോ എന്ന് മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചപ്പോള്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നായി സുധാകരന്‍. ലഘുരേഖയുമായി വീട് വീടാന്തരം കയറി ഇറങ്ങി ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

ഭൂമി വിട്ട് കൊടുക്കാനുളള പ്രലോഭനം ആണ് അധിക തുകയെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News