കേരളത്തെ കലാപ ഭൂമിയാക്കരുത് ; സിപിഐഎം സംസ്ഥാന വ്യാപകമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം സംസ്ഥാന വ്യാപകമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതിനായിരങ്ങളാണ് പരിപാടിയുടെ ഭാഗമായത്. രാഷ്ട്രീയ,കലാ ,സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

തലശേരിയിൽ മുസ്ലീം ആരാധനാലയം സംരക്ഷിക്കുന്നതിനിടയിൽ ആർ എസ് എസുകാർ കൊലചെയ്ത യു കെ കുഞ്ഞിരാമന്‍റെ രക്തസാക്ഷിത്വ ദിനത്തിലാണ് സി പി ഐ എം സംസ്ഥാന വ്യാപകമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്.

സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും വർഗീയ കലാപത്തിനും ആർ എസ് എസും എസ് ഡി പി ഐയും ശ്രമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ലോക്കൽ കമ്മിറ്റികളുടെ കീ‍ഴിലായിരുന്നു പരിപാടി. തിരുവനന്തപുരം ബാലരാമപുരത്ത് എളമരം കരീം എം പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. 2273 ലോക്കൽ കേന്ദ്രങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്തു.

വൈകുന്നേരം അഞ്ച് മുതൽ ഏ‍ഴ് വരെയായിരുന്നു പരിപാടി.വിവിധ കേന്ദ്രങ്ങളില്‍ മുതിർന്ന നേതാക്കൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. രാഷ്ട്രീയ,കലാ ,സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയുടെ ഭാഗമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News