എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

മുതിർന്ന ഐഎഎസ്‌ ഓഫീസർ എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ പൊതുഭരണവകുപ്പ്‌ പുറപ്പെടുവിച്ചു.

ഒരു വർഷത്തിലധികമായി ശിവശങ്കര്‍ സസ്‌പെൻഷനിലായിരുന്നു. ഇനിയും ഇത്‌ തുടരേണ്ടായെന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിനെതുടർന്നാണ്‌ തീരുമാനം. നിയമനം സംബന്ധിച്ച ഉത്തരവ്‌ പിന്നീട്‌ ഉണ്ടാകും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ സ്വർണക്കടത്ത്‌ കേസിൽ പ്രതിയായതോടെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. 2020 ഒക്‌ടോബർ പത്തുമുതൽ 2021 ഫെബ്രുവരി മൂന്നുവരെ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

ആദ്യം ഒരു വർഷവും പിന്നീട്‌ ആറ്‌ മാസവും സസ്‌പെൻഷൻ നീട്ടി. ഈ കാലാവധിയും കഴിഞ്ഞതോടെയാണ്‌ സസ്‌പെൻഷൻ പിൻവലിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News