തിരുവനന്തപുരം വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന് (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം നാല് മണിക്കാണ് അപകടം ഉണ്ടായത്.അമിതവേഗതയാണ് അപകടത്തിന് കാരണമായത് . വഴയില പെട്രോൾ പമ്പിന് സമീപത്തെ വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്ന് സമീപമുള്ള കുറ്റിക്കാട്ടിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു .
ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here