സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയായി തീരാന്‍ എല്ലാവരും സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സന്ദീപാനന്ദ ഗിരി.
കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കും; ഒറ്റക്കെട്ടായി പിന്തുണക്കണമെന്ന് സന്ദീപാനന്ദ ഗിരി.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ റെയില്‍ പദ്ധതി വരുന്നതോടെ വിദ്യാഭ്യാസം, കാര്‍ഷികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കെ റെയില്‍ വരുന്നതോടെ ട്രാഫിക് ബ്ലോക്ക് പ്രശ്‌നം ഇല്ലാതാക്കാം. ആരോഗ്യ രംഗത്ത് പലപ്പോഴും ട്രാഫിക്ക് ബ്ലോക്ക് കൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. കെ റെയിലിനെ നമുക്ക് എയര്‍ ആംബുലന്‍സായും ഉപയോഗിക്കാന്‍ പറ്റും.
സ്ത്രീകള്‍ക്ക് വളരെ സുഖപ്രദമായി യാത്ര ചെയ്യാനും കെ റെയിലിലൂടെ സാധിക്കും. കെ റെയില്‍ സ്ത്രീ സൗഹൃദമാകും എന്ന കാര്യം ഉറപ്പാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വളരെ പെട്ടെന്ന് യാത്ര ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്താന്‍ കെ റെയിലിലൂടെ സാധിക്കും. കാര്‍ഷിക രംഗവും മെച്ചപ്പെടും, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ ഇതിലൂടെ നമുക്ക് സാധിക്കും,’ സന്ദീപാനന്ദ ഗിരി പറഞ്ഞു.
കേരളത്തിന്റെ സമഗ്രമായ പുരോഗതിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല. എല്ലാവരേയും സര്‍ക്കാര്‍ നല്ല കരുതലോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.