സംസ്ഥാനത്ത് കലാപ നീക്കവുമായി ആര്‍എസ്എസ്

സംസ്ഥാനത്ത് കലാപ നീക്കവുമായി ആർഎസ്എസ്. ഇന്ന് വൈകിട്ട് 5 ന് സംസ്ഥാനത്തെ 142 കേന്ദ്രങ്ങളിൽ മിന്നൽ ശക്തി പ്രകടനം നടത്താൻ ആർഎസ്എസ് നീക്കം. ന്യൂനപക്ഷ കേന്ദ്രങ്ങളിലടക്കം ദണ്ഡയിൽ കൊടികെട്ടി പ്രകടനം നടത്താനുളള നീക്കത്തിൽ കനത്ത ജാഗ്രതയുമായി പൊലീസ്.

ആലപ്പു‍ഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത്തിന്‍റെ വധത്തിലെ പ്രതികളെ പിടികൂടുന്നതിൽ വീ‍ഴ്ച്ച വരുത്തുന്നു എന്നാരോപിച്ചാണ് ആർഎസ്എസ് പ്രക്രടനത്തിന് കോപ്പ് കൂട്ടുന്നത്. അതീവ രഹസ്യമായി ആസൂത്രണം ചെയ്തിരിക്കുന്ന പ്രകടനത്തെ പറ്റി സാമൂഹ്യ മാധ്യമങ്ങളിലെവിടെയും പ്രചരണം നടത്തരുതെന്ന കർശന നിർദ്ദേശമാണ് ആർഎസ്എസ് അണികൾക്ക് നൽകിയിരിക്കുന്നത്.

ദണ്ഡയിൽ കൊടി കെട്ടി നടത്തുന്ന പ്രകടനം ന്യൂനപക്ഷ കേന്ദ്രങ്ങളിലൂടെ അടക്കം നടത്താനാണ് നീക്കം. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത പാലിക്കാൻ പൊലീസ് തലപ്പത്ത് നിന്ന് നിർദ്ദേശം ലഭിച്ചു.

വിവിധ എസ്പിമാർക്ക് ആണ് പൊലീസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം നൽകിയത്. സമരക്കാർ വരുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും, പ്രകടനത്തിൽ പങ്കെടുക്കുന്ന മു‍ഴുവൻ ആളുകളെയും ക്യാമറയിൽ പകർത്താനും ആണ് പൊലീസ് നീക്കം. കരുതൽ അറസ്റ്റ് വേണമെങ്കിൽ എസ് പിമാർക്ക് തീരുമാനിക്കാം എന്നും യാതൊരു കാരണവശാലും ലഹളയോ, കലാപമോ ഉണ്ടാവാൻ പാടില്ലെന്നും കർശന നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

ഏത് തരം സാഹചര്യത്തേയും നേരിടാൻ കരുതിയിരിക്കണമെന്നാണ് പൊലീസ് താ‍ഴേക്ക് നൽകിയിരുക്കുന്ന നിർദ്ദേശം. പ്രകടനം നടക്കുന്ന സ്ഥലത്തെല്ലാം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ സാന്നിധ്യമുണ്ടാവണമെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അവധിയിൽ പോയ ചില ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിക്കാൻ ഉത്തരവ് നൽകി ക‍ഴിഞ്ഞു. ഉത്തരേന്ത്യൻ മാതൃകയിൽ വൻ കലാപത്തിനുളള നീക്കമാണ് ആർഎസ്എസ് കോപ്പ് കൂട്ടുന്നത് എന്നാണ് പൊലീസ് കരുതുന്നത്.

പളളികൾ, ക്ഷേത്രങ്ങൾ എന്നിവക്കുള‍ള സുരക്ഷ വർദ്ധിപ്പിക്കും.രാത്രി മുതൽ കർശന വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News