അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം; പൊതുതാൽപ്പര്യ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത പൊതുതാൽപ്പര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നീറ്റ് പി.ജി കൗൺസിലിംഗ് വൈകുന്നതിൽ റസിഡന്റ് ഡോക്ടർമാർ പ്രതിഷേധം ഉയർത്തുന്നതിനിടെ, കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.

റസിഡന്റ് ഡോക്ടർമാരുടെ ആശങ്കകൾ ന്യായമാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പി.ജി കൗൺസിലിംഗിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. ഈ അധ്യയനവർഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും, എട്ട് ലക്ഷം രൂപയെന്ന വാർഷിക വരുമാന പരിധി നിലനിർത്തുമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

മൂന്നംഗ ഉന്നത സമിതിയുടെ 90 പേജുള്ള റിപ്പോർട്ടും കേന്ദ്രം കോടതിക്ക് കൈമാറിയിട്ടുണ്ട്. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയിൽ പത്ത് ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News