സ്വാതന്ത്ര്യ സമരസേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

സ്വാ​ത​ന്ത്ര്യ ​സ​മ​ര ​സേ​നാ​നി​ കെ.​അ​യ്യ​പ്പ​ൻ ​പി​ള്ള (107) അ​ന്ത​രി​ച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. ബി​ജെ​പി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ 1942ൽ ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​കൗ​ൺ​സി​ൽ അം​ഗ​മാ​യ അ​യ്യ​പ്പ​ൻ​പി​ള്ള പി​ന്നീ​ടാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​ത്തെ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​വു​മാ​ണ് അ​ദ്ദേ​ഹം. ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യി​ലെ അം​ഗ​വും ആ​ദ്യ ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു.

സ്വാതന്ത്ര്യ സമരസേനാനിയും തിരുവനന്തപുരത്തെ പ്രമുഖ സാമൂഹ്യ -രാഷ്ട്രീയ പ്രവർത്തകനുമായ കെ അയ്യപ്പൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അഭിഭാഷകൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News