വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ അന്തരിച്ചു

വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സിവി ത്രിവിക്രമൻ (92) അന്തരിച്ചു.

തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ മുതൽ 45 വർഷം തുടർച്ചയായി വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച ആളാണ് ത്രിവിക്രമൻ. 2020ൽ ട്രസ്റ്റ് സെക്രട്ടറിയായി 44 വർഷം പൂർത്തിയാക്കി.

ഡോ കെ ലളിതയാണ് ഭാര്യ.ലക്ഷ്മി മനുകുമാരൻ ,നടിയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ മാലാ പാർവതി, എന്നിവർ മക്കളാണ്.മനു എസ്‌ കുമാരൻ ,അഡ്വ ബി സതീശൻ എന്നിവർ മരുമക്കളും,ശ്രീഹരി  അനന്തകൃഷ്ണൻ എന്നിവർ പേരക്കു ട്ടികളുമാണ്.

സംസ്ക്കാരം വൈകിട്ട് 7.30ന് ശാന്തികവാടത്തില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News