കെ റെയിൽ ; സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ ഉത്തരവിറക്കി

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്.നേരത്തെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

കാസർകോട് ജില്ലയിലെ പഠനം ഹോസ്ദുർഗ്, കാസർകോട് താലൂക്കുകളിലെ 19 വില്ലേജുകളിലാണ്.എറണാകുളത്ത് ആലുവ, കണയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരത്ത് ചിറയിൻകീഴ്, തിരുവനന്തപുരം, വർക്കല താലൂക്കുകളിലെ 14 വില്ലേജുകളിലും പഠനം നടക്കും.

തിരുവനന്തപുരം ജില്ലയിൽ ഏറ്റെടുക്കുന്നത് 130.64 ഹെക്ടർ ഭൂമിയും.കാസർകോട് 142.96 ഹെക്ടർ ഭൂമിയും ഏറ്റെടുക്കും.തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ കേരള വോളണ്ടറി ഹെൽത്ത് സർവ്വീസിനും, എറണാകുളത്ത് രാജഗിരി ഔട്ട്റീച്ച് സൊസൈറ്റിയ്ക്കുമാണ് പഠന ചുമതല. നേരത്തെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.

പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളിലെ പാരിസ്ഥിതിക സാഹചര്യത്തിനൊപ്പം അവിടത്തെ കുടുംബങ്ങളുടെയും മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെയും വിവരം, ഭൂമിയുടെ അളവ്,സർക്കാർ ഭൂമി,സ്വകാര്യ ഭൂമി എന്നിവയുടെ അളവ്, വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എത്ര തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

അതേസമയം സിൽവർലൈൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പിനുള്ള നഷ്ടപരിഹാര പാക്കേജ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.സർക്കാരിൻറെ സ്വപ്ന പദ്ധതിയായ കെ റയിൽ പദ്ധതിയുമായി സർക്കാർ മൂന്നോട്ട് പോവുകയാണ്.കേരളത്തിൻറെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന പദ്ധതി കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News