സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍

കണ്ണൂര്‍ മാടായിപാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.സിൽവർ ലൈൻ കല്ലുകൾ പിഴുതെറിയുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവം.

മാടായി ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്താണ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയത്.കല്ലുകൾ പിഴുതു മാറ്റിയത് ശ്രദ്ധയിൽപ്പെട്ട വഴി യാത്രക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.15 ദിവസം മുൻപ് ഇവിടെ സർവേ കല്ലുകൾ സ്ഥാപിക്കുമ്പോൾ പ്രതിഷേധം ഉണ്ടായിരുന്നു.സർവേ കല്ലുകൾ പിഴുതെറിയുമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവം.

സിൽവർ ലൈനിനെതിരെ കോണ്‍ഗ്രസ്സ് യുദ്ധ സന്നാഹത്തോടെ നീങ്ങുമെന്നും തുടക്കം മുതൽ ഒടുക്കം വരെ സർവേ കല്ലുകൾ പിഴുതെറിയുമെന്നുമായിരുന്നു സുധാകരന്റെ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News