കൊവിഡ് ; ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് പതിനായിരത്തില്‍ നിന്ന് 35,000ലേക്ക് എത്തിയത് ആറ് ദിവസം കൊണ്ടാണ്.

രാജ്യത്ത് കൊവിഡ് തരംഗമുണ്ടായത് 2020 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു. 2021 ഫെബ്രുവരിയിലാണ് രാജ്യത്ത് രണ്ടാം തരംഗം വീശിയടിച്ചത്.

തുടര്‍ച്ചയായ 33 ദിവസം പതിനായിരത്തില്‍ താ‍ഴെ തുടര്‍ന്നതിന് ശേഷം ഡിസംബര്‍ 29നാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആദ്യമായി പതിനായിരം കണ്ടത്. അവിടെ നിന്ന് വെറും ആറ് ദിവസം കൊണ്ടാണ് കൊവിഡ് കണക്ക് നാല്‍പതിനായിരത്തിലേക്ക് കുതിക്കുന്നത്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചനകളാണിത് നല്‍കുന്നത്. മൂന്നാം വേവിന് ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗമേറുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രവചനം.

2020 ജനുവരിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ത്യ നേരിട്ട ആദ്യ തരംഗം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു. അന്ന്, 2020ലെ ജൂണ്‍ രണ്ടിന്‍റെ എണ്ണായിരമെന്ന പ്രതിദിന കണക്കില്‍ നിന്ന് 2020 സെപ്റ്റംബര്‍ 27ലെ 97,000ത്തിലേക്ക് കൊവിഡ് കുതിച്ചത് 108 ജിവസമെടുത്തുകൊണ്ടായിരുന്നു. എന്നാല്‍, രണ്ടാം തരംഗത്തില്‍ വേഗമേറി. ആയിരങ്ങളില്‍ നിന്ന് ലക്ഷത്തിലേക്ക് കുതിക്കാന്‍ എടുത്തത് രണ്ട് മാസം മാത്രം.

2021 ഫെബ്രുവരി രണ്ടിന് റിപ്പോര്‍ട്ട് ചെയ്ത എണ്ണായിരം കേസുകള്‍ 63 ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ അഞ്ചിന് 1,03,558 കേസുകളിലേക്ക് കുതിച്ചു.

മൂന്നാം തരംഗത്തിന് ഇതിനേക്കാള്‍ വേഗമേറുമെന്ന സൂചന കൂടുതലാശങ്കയാണ് വിതയ്ക്കുന്നത്. ജനിതക വ്യതിയാനം വന്ന പുതിയ വകഭേദങ്ങളും വാക്സിന്‍ വിതരണത്തിലെ സമഭാവമില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News