കൊവിഡ് വ്യാപനം ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

കർഫ്യൂവിന് പുറമെ ദില്ലിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരും. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും.

പ്രതിദിന കൊവിഡ് കേസുകൾ 20,000 കവിഞ്ഞാൽ മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് മേയർ കിഷോരി പട്നേക്കർ വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 1846 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 10860 രോഗികളും മുംബൈയിലാണ്. ഒമൈക്രോൺ രോഗികളുടെ എണ്ണം 653 ആയി വർധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here