ശബരീശന് 18001 നെയ്തേങ്ങകളുടെ അഭിഷേക സമർപ്പണം

ശബരീശന് പതിനെണ്ണായിരത്തി ഒന്ന് നെയ്തേങ്ങകളുടെ അഭിഷേക സമർപ്പണം. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് വ്യത്യസ്തമായ വലിയൊരു വഴിപാടിന് സന്നിധാനം സാക്ഷ്യം വഹിച്ചത്.

3 ദിനങ്ങൾ , 18,001 തേങ്ങകൾക്ക് ആവശ്യമായി വന്നത് 2280 കിലോ ശേഖരിച്ച നെയ്യ്. പമ്പാ ഗണപതി ക്ഷേത്രത്തിൽ വച്ചാണ് നെയ്യ്, തേങ്ങകളിലേക്ക് പകർന്നത്.

പിന്നീട് ട്രാക്ടർ മാർഗം സന്നിധാനത്തെത്തിച്ച തെയ് തേങ്ങകൾ ഇന്നലെ രാത്രിയോടെ തന്നെ സോപാനത്തിന് സമീപത്ത് ഒരുക്കിയ വലിയ ചെമ്പു പാത്രങ്ങളിലേക്ക് മാറ്റി. പുലർച്ചെ ഇവ ഉപയോഗിച്ചാണ് നെയ് അഭിഷേക ചടങ്ങുകൾ തുടങ്ങിയത്.

ബo ഗലൂരുവിൽ സ്ഥിരതാമസക്കാരനായ കേരളത്തിൽ വേരുകളുള്ള വ്യവസായിയായ വിഷ്ണു ശരൺ ഭട്ടാ എന്ന ഭക്തനാണ് വ്യത്യസ്തമായ വലിയ വഴിപാട് അയ്യപ്പന് സമർപ്പിച്ചത്. അസൗകര്യമുള്ളതിനാൽ സുഹൃത്ത് മുഖേന തേങ്ങ കൾ എത്തിച്ചായിരുന്നു വഴിപാട് പൂർത്തികരണം

വഴിപാട് നടത്തിപ്പിനായി 18 ലക്ഷം രൂപയും ദേവസ്വത്തിന് കൈമാറിയിരുന്നു. ശബരിമലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് വ്യത്യസ്തമായ ഇത്തരത്തിൽ വലിയൊരു വഴിപാട് നടന്നതെന്ന് ദേവസ്വം പ്രതിനിധികൾ പറഞ്ഞു.

സന്നിധാനത്തേക്ക് നെയ്യ് നിറച്ചെത്തിച്ച തേങ്ങകൾ മണിക്കൂറുകൾക്കകം ലേലം കൊള്ളുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News