സർവേക്കല്ലുകൾ പിഴുതെറിഞ്ഞത് കൊണ്ടൊന്നും സിൽവർ ലൈൻ പദ്ധതി ഇല്ലാതാവില്ല; കോടിയേരി ബാലകൃഷ്ണൻ

സർവേക്കല്ലുകൾ പിഴുതെറിഞ്ഞത് കൊണ്ടൊന്നും സിൽവർ ലൈൻ പദ്ധതി ഇല്ലാതാവില്ലന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഇത്തരം നീക്കങ്ങളിൽ നിന്നും യു ഡി എഫ് പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പദ്ധതിയെ എതിർക്കുന്നത് യു ഡി എഫ് നേതാക്കൾ മാത്രമാണെന്നും കോടിയേരി പറഞ്ഞു.

ജനങ്ങൾ കെ റെയിലിന് അനുകൂലമാണ്. യുദ്ധം ചെയ്യാനുള്ള
കെൽപൊന്നും ഇപ്പോൾ കോൺഗ്രസിനില്ലെന്ന്, യുദ്ധസമാന സമരം ചെയ്യുമെന്ന കെ സുധാകരൻ്റെ പ്രസ്താവനക്ക് മറുപടിയായി കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here