മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇഡി എത്തിയത്: ഉണ്ണി മുകുന്ദന്‍

മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇഡി എത്തിയത് എന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ സാമ്പത്തിക സ്രോതസ്സുകളെ പറ്റി അന്വേഷിച്ചു. രേഖകളും, കണക്കുകളും കൃത്യമായി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ.

ഇന്നലെ ഒറ്റപ്പാലത്തെ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫീസിലും ഇഡി. പരിശോധന നടത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ ഒറ്റപ്പാലത്തെ വസതിയിലും വീടിനോട് ചേർന്ന ഓഫീസിലുമാണ് റെയ്ഡ് നടന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് രണ്ട് മണിക്കൂറിലേറെ നടന്നുവെന്നു.

ഫാമിലി എന്‍റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here