ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി

നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് അനുമതി നല്‍കിയത്. പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക.

രണ്ടാം വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുക. കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും.

നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്സിനാണ് കുത്തിവയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News