ദുൽഖർ നായകനാകുന്ന “സല്യൂട്ടി”ന് പ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീൻ മാറ്റ് എൻട്രി ലഭിച്ചു. ഫൈനൽ സെലക്ഷന് മുൻപ് ചിത്രം കണ്ട ജൂറി റോഷൻ ആൻഡ്രൂസിന്റെ സംവിധാന മികവിനെയും ദുൽഖർ സൽമാന്റെ അഭിനയപാടവത്തെയും അഭിനന്ദിക്കുകയും ചെയ്തു.
റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. മുംബൈ പോലീസ് പോലെയുള്ള പോലീസ് ചിത്രം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു മികച്ച പോലീസ് മൂവി ആയിരിക്കും സല്യൂട്ട് എന്ന ഉറപ്പ് ട്രെയിലറിന് കിട്ടിയ സ്വീകാര്യതയിൽ നിന്നും വ്യക്തമാണ്. ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.