ഏഴ് വര്‍ഷമായി ശരീരം തളര്‍ന്ന് കിടന്നിരുന്ന പുരുഷുപ്പൂച്ച യാത്രയായി

ഏഴ് വര്‍ഷമായി ശരീരം തളര്‍ന്ന് കിടന്നിരുന്ന പുരുഷു എന്ന പൂച്ചയെ ആരും മറന്നു കാണാന്‍ വഴിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുരുഷു മരണത്തിനു കീഴടങ്ങി. ഏഴ് വര്‍ഷമായി തളര്‍ന്നു കിടന്നിരുന്ന പുരുഷു എന്ന പൂച്ചയേയും അതിനെ പരിചരിച്ച ബിന്ദുചേച്ചിയേയും മലയാളി മറന്നു കാണാന്‍ വഴിയില്ല.

ശരീരം തളര്‍ന്ന കാഴ്ചശക്തി ഇല്ലാത്ത പുരുഷുവിനെ സ്വന്തം കുഞ്ഞിനെ പോലെയാണ് ബിന്ദു നോക്കിയിരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി പുരുഷു ഏറെ അവശനായിരുന്നു. നിരന്തരം ഡോക്ടര്‍മാരെ കാണിച്ച് ചികിത്സ നടത്തുന്നതിനിടെയാണ് മരണം.

2014 ഡിസംബറിലാണ് ബിന്ദുവിന്റെ വീട്ടില്‍ മൂന്ന് പൂച്ചക്കുടികള്‍ ജനിച്ചത്. രണ്ടെണ്ണം വൈകാതെ ചത്തുപോയി. പ്രേത്യേക പരിചരണത്തിലൂടെ ബിന്ദു മൂന്നാമനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

പക്ഷെ മറ്റ് പൂച്ചക്കുട്ടികളെ പോലെയായിരുന്നില്ല പുരുഷു . ആദ്യമെല്ലാം ചെറുതായി നടന്നിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. അനങ്ങാന്‍ കഴിയാതെ കഴിച്ചുകൂട്ടിയ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബിന്ദുവിന്റെ വീട്ടുവളപ്പില്‍ പുരുഷു ഉറങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News