നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫെബ്രുവരി 16 വരെയാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന സമയപരിധി.

സംവിധായകൻ പി. ബാലചന്ദ്രകുമാർ നടൻ ദിലീപിനെതിരെ അടക്കം നടത്തിയ നിർണായക  വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്. തുടരന്വേഷണത്തിന് അനുമതിയാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

വിചാരണ നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷനും വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel