ചാള മലയാളിയുടെ ഇഷ്ട മത്സ്യമാണ്. എന്നാൽ ഈ മത്സ്യം കൊണ്ട് എന്ത് തന്നെ ഉണ്ടാക്കിയാലും വളരെ ടേസ്റ്റിയാണ്. ഇന്ന് നമുക്ക് നല്ല ചാള മീൻ മുളകിട്ട കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം കുറച്ചു ചാള കഴുകി വൃത്തിയാക്കി വെക്കുക. ഇനി ഒരു ചട്ടി ചൂടാക്കി ആവശ്യമായ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉലുവയും, കുറച്ചു ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ഇനി വഴറ്റി എടുത്ത ചെറിയ ഉള്ളിയിലേക്ക് മൂന്നു പച്ചമുളകും, ഒരു തക്കാളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക.
ഇനി വെന്തു ഉടഞ്ഞു കിട്ടിയ തക്കാളിയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി, ചേർത്ത് മൂപ്പിച്ച ശേഷം കുറച്ചു കുടംപുളി വെള്ളത്തിൽ കുതിർത്തിയ ശേഷം ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യമായ ഉപ്പും വെള്ളവും ചേർത്ത് കറി തിളപ്പിക്കുക. ഇനി തിളക്കാൻ തുടങ്ങുന്ന കറിയിലേക്ക് വരഞ്ഞു വെച്ചിട്ടുള്ള ചാള മീൻ ചേർത്ത് ഇളക്കുക. ഇനി അടച്ചു വെച്ച് മീൻ വേവിച്ചെടുക്കുക.
ഇനി നന്നായി എണ്ണ തെളിഞ്ഞു വന്ന മീൻ കറി റെഡിയായി വന്നിട്ടുണ്ട്. ഇനി കുറച്ചു കറിവേപ്പില ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചാള മീൻ കറി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചാള കറി വെക്കാൻ മറക്കല്ലേ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here