ലോക്ക്ഡൌൺ തീരുമാനമായില്ല; നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ

നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. ലോക്ക്ഡൌൺ തീരുമാനമായില്ല. വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് ഉടനെ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയത്.

എന്നിരുന്നാലും സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിനായി നിലവിലെ നിയന്ത്രണങ്ങൾ കർശനമാക്കുവാൻ യോഗം തീരുമാനിച്ചു.

ഇന്ന് രാത്രിയോടെ സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചേക്കും. അതേസമയം, ഒമൈക്രോൺ വകഭേദം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 75 പുതിയ ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കേസുകളുടെ എണ്ണം 653 ആയി. 75 ഒമൈക്രോൺ കേസുകളിൽ 40 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുംബൈയിൽ നിന്നാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News