മുംബൈയിലേക്കാണോ യാത്ര? പുതിയ നിബന്ധനകളുമായി  ബിഎംസി  

മുംബൈയിൽ കൊവിഡും ഒമിക്രോൺ വകഭേദവും വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ  നിയമങ്ങൾ വീണ്ടും കർശനമാക്കിയിരിക്കയാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി).

കഴിഞ്ഞ ദിവസം  മുംബൈ വിമാനത്താവളത്തിലെത്തിയ  ഉയർന്ന അപകടസാധ്യതയുള്ള  രാജ്യങ്ങളിൽ  നിന്നുമുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാരും  ആർടി-പിസിആർ പരിശോധനകൾക്ക് വിധേയരാകാൻ നിർബന്ധിതരായി.  യുഎഇയിൽ നിന്നും മുംബൈയിലെത്തിയ യാത്രക്കാർക്കും പരിശോധന ബാധകമായിരുന്നു.

പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാരെ പോകാൻ അനുവദിക്കുമെങ്കിലും ഇവരെല്ലാം  7 ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയണം.  ഇതിനിടെ പരിശോധനയിൽ പോസിറ്റീവ് കണ്ടെത്തിയവരെ  ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കും. പൂർണ്ണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക്  പരിശോധന ആവശ്യമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News