ട്രെയിനില്‍ മദ്യപിച്ച് കയറി ബഹളമുണ്ടാക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത പൊന്നന്‍ ഷമീര്‍ പിടിയില്‍

ട്രെയിനില്‍ മദ്യപിച്ച് കയറി ബഹളമുണ്ടാക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത കേസില്‍ പൊന്നന്‍ ഷമീര്‍ പിടിയില്‍. കോഴിക്കോട് ലിങ്ക് റോഡിൽ നിന്ന് പുലർച്ചെയാണ് ഷമീർ റെയിൽവെ പോലീസിൻ്റെ പിടിയിലായത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. പിടിയിലായ ഷമീറിനെ കണ്ണൂരിലേക്ക്  കൊണ്ടുപോയി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് ഷമീർ പിടിയിലായത്.

ഞായറാഴ്ച മാവേലി എക്സ്​പ്രസ്സിൽ വെച്ചാണ് മദ്യപിച്ചെത്തിയ ഷമീർ പ്രശ്നമുണ്ടാക്കിയത്. ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് റെയിൽവെ പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here