രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ. ഒമിക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.

വിവിധ രാഷ്ട്രീയ പാർട്ടികൾ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന റാലികൾ രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ എത്തുന്നത്.

58,097 പേർക്കാണ് ഏറ്റവും ഒടുവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 534 മരണങ്ങളും കോവിഡ് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 15,389 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,14,004 ആയി ഉയർന്നു.

ഡൽഹിയിൽ പ്രതിദിനം 10000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. രോഗവ്യാപന നിരക്ക് 10 ശതമാനമായി ഉയരുമെന്നും ജയിൻ വ്യക്തമാക്കി. ബിഹാറിൽ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് ഉൾപ്പെടെ 4 മന്ത്രിമാർക്ക് കൂടി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.

രോഗ വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിൽ നടത്താനിരുന്ന എല്ലാ റാലികളും കോൺഗ്രസ് മാറ്റി വെച്ചു. യോഗി ആദിത്യ നാഥിൻ്റെ ലക്നൗ റാലിയും റദ്ദാക്കിയിട്ടുണ്ട് . അതെ സമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വരെയായി 2,135 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ വകഭേദം ബാധിച്ചത്.

653 പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപിൽ. ഇതിൽ 259 പേര് രോഗമുക്തി നേടി. 464 രോഗികൾ ഉള്ള ദില്ലിയാണ് തൊട്ടു പിന്നിൽ. കേരളത്തിൽ ഇത് വരെ 185 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ഇതിൽ 58 പേരും രോഗമുക്തി നേടി. കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരിലും ഒമിക്രോൺ വകഭേദം കണ്ടെത്തുന്നതാണ് രാജ്യത്ത് ജാഗ്രത ശക്തിപ്പെടുത്താൻ പ്രധാനകാരണം.

നിലവിലുള്ള രാത്രികാല കർഫ്യുവിന് പുറമേ ദില്ലിയിൽ വാരാന്ത്യ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ ആരംഭിക്കും. രാജ്യത്തെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആണോ കോവിഡ് കേസുകൾ ഗണ്യമായി ഉയരുന്നത്.

ഇതിനെ തുടർന്ന് മിസോറാം ജാർഘഡ് സംസ്ഥാനങ്ങളിൽ സർക്കാരുകൾ അതീവ ജാഗ്രതയിൽ ആണ്. രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News